അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് ഒന്നര വര്‍ഷത്തിന് ശേഷം മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണു പ്രധാന വഴിത്തിരിവുണ്ടായത്.

അമ്മയ്ക്ക് കാമുകനെ വിവാഹം കഴിയ്ക്കാനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന മൊഴിയാണ് മകന്‍ ബാലു പിന്നീട് പൊലീസിന് നല്‍കിയിരിക്കുന്നത്.

ബൈക്ക് മോഷണത്തിനു പിടിയിലായ പ്രതിയുടേതാണു കുറ്റസമ്മതം. ബാബു മരത്തില്‍ നിന്നു വീണു മരിച്ചെന്നായിരുന്നു കരുതിയിരുന്നത്.