വി എസിന്റെ ആരോഗ്യനില തൃപ്തികരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ന്യൂറോ മെഡിക്കല്‍ വിഭാഗത്തിലെയും സ്ട്രോക്ക് മാനേജ്മെന്റ് വിഭാഗത്തിലെയും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ആരോഗ്യസ്ഥിതി സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് വി എസിനെ ഉള്ളൂര്‍ റോയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News