സംസ്‌കൃതി ഖത്തര്‍ സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

ജി.സി.സിയിലെ എഴുത്തുകാര്‍ക്കായി ഖത്തര്‍ സംസ്‌കൃതി പ്രതിവര്‍ഷം സംഘടിച്ചു വരാറുള്ള ‘സംസ്‌കൃതി-സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര’ത്തിന്റെ ഈ വര്‍ഷത്തെ വിജയിയെ പ്രഖ്യാപിച്ചു. ഖത്തറില്‍ നിന്നുള്ള എഴുത്തുകാരി ഹര്‍ഷ മോഹന്‍സജിന്‍ എഴുതിയ ബോണ്‍സായ്’ എന്ന ചെറുകഥ പുരസ്‌കാരത്തിനു അര്‍ഹമായി. പ്രശസ്ത മലയാളം സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം ചെയര്‍മാനും സാഹിത്യകാരന്മാരായ പ്രൊഫ. സിപി അബൂബക്കര്‍ , അശോകന്‍ ചെരുവില്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് വിജയിയെ നിര്‍ണ്ണയിച്ചത് .

അന്‍പതിനായിരം രൂപയും പ്രശസ്തി ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം . വിവിധ ജിസിസി രാജ്യങ്ങളിലെ എഴുത്തുകാര്‍ സമര്‍പ്പിച്ച അറുപതിലധികം ചെറുകഥകളില്‍ നിന്നുമാണ് ഹര്‍ഷയുടെ ചെറുകഥാ പുരസ്‌കാരത്തിന് അര്‍ഹമായത്. ആദ്യമായാണ് ഖത്തറില്‍ നിന്നുള്ള രചന അവാര്‍ഡിന് അര്‍ഹമാകുന്നത് .

നവംബര്‍ 1നു ഐസിസി അശോക ഹാളില്‍ നടക്കുന്ന സംസ്‌കൃതി കേരളോത്സവം പരിപാടിയില്‍ ജൂറി ചെയര്‍മാന്‍ സന്തോഷ് ഏച്ചിക്കാനം പുസ്‌കാരം സമര്‍പ്പിക്കും . തുടര്‍ന്ന് സിവി ശ്രീരാമന്റെ കഥകളെ ആസ്പദമാക്കി ബിജു പി മംഗലം രചനയും ഗണേഷ് ബാബു മയ്യില്‍ സംവിധാനവും നിര്‍വഹിച്ച ‘മാടയുടെ ലോകം’ എന്ന നാടകവും ഉണ്ടായിരിക്കുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.

ദോഹ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളത്തില്‍ സംസ്‌കൃതി പ്രസിഡണ്ട് എ സുനില്‍ , ജനറല്‍ സെക്രട്ടറി പി വിജയകുമാര്‍ , പുരസ്‌കാര നിര്‍ണ്ണയ സമിതി കണ്‍വീനര്‍ ഇ എം സുധീര്‍ എന്നിവര്‍ പുരസ്‌കാര പ്രഖ്യാപനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel