അടൂരില്‍ ബസ് മറിഞ്ഞ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട അടൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പഴകുളം വഴി അടൂരിലേക്ക് വന്ന മോര്‍ണിങ്സ്റ്റാര്‍ ബസാണ് മറിഞ്ഞത്. നൂറനാട് ശ്യാം നിവാസില്‍ ശ്യാം (28) ഭാര്യ ഏഴംകുളം നെടുമണ്‍ കല്ലേത്ത് പുത്തന്‍ പീടികയില്‍ സത്യന്റെ മകള്‍ ശില്പ (26) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 3.15ന് അടൂര്‍ ശ്രീമൂലം ചന്തയ്ക്കു സമീപം വണ്‍വേ റോഡിലാണ് സംഭവം. ആര്‍ഡി ഓഫിസിന്റെ ഭാഗത്തു കൂടിയുള്ള വണ്‍വേ റോഡിലൂടെ വരികയായിരുന്ന സ്വകാര്യ ബസ് റോഡിന്റെ വലതു ഭാഗത്തു കൂടി പോവുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അടിയില്‍ കുടുങ്ങിയ ദമ്പതികളെ പുറത്തെടുക്കാന്‍ പറ്റാത്തതിനാല്‍ ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് ബസ് കയറുപയോഗിച്ച് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News