കുഴല്‍കിണറില്‍ വീണ കുട്ടി 100 അടി താഴ്ചയില്‍; രക്ഷാപ്രവര്‍ത്തനത്തിന് ഹൈഡ്രോളിക് റോബോട്ട്

തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. 85 അടി ആഴത്തിലുണ്ടായിരുന്ന ബാലന്‍ നൂറടി താഴ്ചയിലേക്ക് പോയിയെന്നാണ് റിപ്പോര്‍ട്ട്. 26 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നെത്തിച്ച ഹൈഡ്രോളിക് റോബോട്ട് ഉപയോഗിച്ചാണിപ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. 35 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണര്‍ മൂടിയ നിലയിലായിരുന്നു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഈയിടെയാണ് കുഴല്‍ക്കിണര്‍ തുറന്നത്. സമാന്തര കിണര്‍ കുഴിക്കുന്നതിനിടെ പാറ ഇളകിയതോടെ കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോകുകയായിരുന്നു

ഇതാണ് വലിയ അപകടത്തിലേക്ക് എത്തിച്ചത്. മെഡിക്കല്‍ സംഘമടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത് വില്‍സനാണ് അപകടത്തില്‍ പെട്ടത്. കളിച്ചുകൊണ്ടിരുന്ന കുട്ടി വെള്ളിയാഴ്ച വൈകിട്ട് അഞ്ചരോയെട കുഴല്‍കിണറിലേയ്ക്ക് വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News