വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതം നാടക രൂപത്തില്‍;  ഈ ഡി ഡേവിസ് എഴുതിയ ‘ഇരിക്കപ്പിണ്ഡം കഥ പറയുന്നു’ പ്രകാശനം ചെയ്തു

നവോത്ഥാനമൂല്യങ്ങളുടെ ചലിക്കുന്ന പന്തമായിരുന്ന വി ടി ഭട്ടത്തിരിപ്പാടിന്റെ ജീവിതം പ്രമേയമാക്കി ഈ.ഡി.ഡേവീസ് രചിച്ച ‘ഇരിക്കപ്പിണ്ഡം കഥ പറയുന്നു എന്ന നാടകം പ്രകാശനം ചെയ്തു. തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ എം.എന്‍ കാരശ്ശേരിയില്‍ നിന്നും ടി.എ ഫസീല പുസ്തകം ഏറ്റുവാങ്ങി.

ഇ.ടി.വര്‍ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കാവുമ്പായി ബാലക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.ടി.വാസുദേവന്‍ ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. ശശിധരന്‍ ക്ലാരി പുസ്തകം പരിചയപ്പെടുത്തി.

സ്ത്രീയെ കുലസ്ത്രീയായി വാഴിക്കുകയും അടുക്കളമൃഗമാക്കി മാറ്റുകയും ചെയ്യുന്ന ഈ കാലത്ത് വി.ടി.യുടെ ജീവിതം പറയുന്നതിലൂടെ, സ്ത്രീവിരുദ്ധ ആശയലോകത്തെ അതിശക്തമായി പ്രതിരോധിക്കുകയാണ് ഇരിക്കപ്പിണ്ഡം കഥ പറയുന്നു എന്ന ഈ.ഡി.ഡേവീസിന്റെ നാടകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News