കരമനയിലെ കൂടായി കൂടുംബത്തിൽ ആർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മുൻ കാര്യസ്ഥൻ

കരമനയിലെ കൂടായി കൂടുംബത്തിലെ ആർക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മുൻ കാര്യസ്ഥൻ സഹദേവൻ. എന്ത് കൊണ്ടാണ് അത്തരം ആരോപണങ്ങൾ ഉണ്ടാകുന്നത് എന്നതും പരിശോധിക്കപ്പെടണമെന്ന് സഹദേവൻ ആവശ്യപ്പെട്ടു. ജയദേവനെ താനും രവീന്ദ്രൻനായരും ചേർന്നാണ് മെഡിക്കൽ കോളേജിലെയ്ക്ക് കൊണ്ടുപോയത് എന്നത് തെറ്റാണെന്നും സഹദേവൻ പറയുന്നു.

1972ലാണ് സഹദേവൻ കൂടായി കുടുംബത്തിലെത്തിയത്. പിന്നീട് ആ കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്ന കാര്യസ്ഥനായി മാറി. 2008ലാണ് താൻ ആ കുടുംബത്തിൽ നിന്നും ഇറങ്ങിയത്. അതുവരെ ഒരു തരത്തിലെ മാനസിക പ്രശ്നവും ആ കുടുംബത്തിൽ ജയമാധവനോ മറ്റാർക്കെങ്കിലുമോ ഉണ്ടായിരുന്നില്ലെന്ന് മുൻ കാര്യസ്ഥനായ സഹദേവൻ പറയുന്നു. താൻ കൂടായി കുടുംബത്തിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് തന്നെ രവീന്ദ്രൻ നായർ അവിടെ എത്തിയിരുന്നു. ഒരു തരത്തിലെ സംശയവും തനിക്ക് രവീന്ദ്രൻ നായരെ കുറിച്ച് തോന്നിയിട്ടില്ലെന്നും സഹദേവൻ പറഞ്ഞു.

36 വർഷം ആ കുടുംബത്തിലുണ്ടായിരുന്നത് കൊണ്ട് തനിക്ക് കുറച്ച് സ്വത്ത് കുടുംബത്തിലുള്ളവർ തന്നെ തന്നിരുന്നു. പരാതിക്കാരിയായ പ്രസന്നകുമാരിയും തനിക്ക് സ്വത്ത് നൽകാമെന്ന് പറഞ്ഞിരുന്നു. മരണപ്പെട്ട ജയദേവനെ താനും രവീന്ദ്രൻനായരും ചേർന്നാണ് മെഡിക്കൽ കോളേജിലെയ്ക്ക് കൊണ്ടുപോയത് എന്നത് തെറ്റാണെന്നും സഹദേവൻ പറയുന്നു. രവീന്ദ്രൻ നായർ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത് നിഷേധിക്കുന്ന സഹദേവൻ എല്ലാ ആരോപണങ്ങളും കൃത്യമായി പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here