14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും. പൂർണമായും നിയമനിർമാണത്തിനായിട്ടാണ് സഭ 19 ദിവസം ചേരുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനത്തിന് തുടക്കമാകുക.

വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് തുടക്കമാകുന്നത്. പൂർണമായും നിയമനിർമ്മാണത്തിന് വേണ്ടി ചേരുന്ന സഭാ സമ്മേളനത്തിൽ നിലവിലുള്ള പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളുമാകും പരിഗണിക്കുക.

2019ലെ കേരള വെറ്ററിനറിയും ജന്തു ശാസ്ത്രങ്ങൾ സർവകലാശാല (ഭേദഗതി) ബിൽ. 2019ലെ കേരള അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ക്ഷേമനിധി (ഭേദഗതി) ബിൽ, 2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ ഉൾപ്പെടെയുള്ളവയാണ് പരിഗണിക്കുക.2019-20ലെ ബഡ്ജറ്റിലെ ഉപധനാഭ്യർഥനകളുടെ സമർപ്പണം അതിലുള്ള ചർച്ചയും വോട്ടെടുപ്പും സമ്മേ‍ളനത്തിൽ നടക്കും.

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ, നിലവിലെ രാഷ്ട്രിയ വിഷയങ്ങൾ എന്നിവയെല്ലാം സഭയിൽ ചർച്ചയാകും.
ഗാന്ധിജിയുടെ 150-ാം ജൻമവാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി നിയമസഭയുടെ പ്രത്യേക അനുസ്മരണ സമ്മേളനം നവംബർ ഒന്നിന് നടത്തും. 19 ദിവസത്തെയ്ക്കായി ചേരുന്ന പതിനാറാം സമ്മേളനം നവംബർ 21ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel