ഭാരത് പെട്രോളിയം വിറ്റു തുലയ്‌ക്കാൻ കേന്ദ്രം; വിപണിമൂല്യം 1.3 ലക്ഷം കോടി, കേന്ദ്രം വിലയിട്ടത് 60,000 കോടി

ഭാരത് പെട്രോളിയം കോർപറേഷനെ കേന്ദ്ര സർക്കാർ വിറ്റുതുലയ്‌ക്കുന്നു. ടെലൂറിയൻ എന്ന അമേരിക്കൻ കമ്പനിയാണ്‌ വാങ്ങാൻ മുന്നിലുള്ളത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അമേരിക്കയിൽ അത്ഭുത താരമായി അവതരിപ്പിച്ച ഹൗഡി മോഡി പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്നു ടെലൂറിയൻ. അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ എക്സോൺ മൊബീൽ കോർപറേഷനെ കൂടാതെ സൗദി അറേബ്യൻ ഓയിൽ കമ്പനി (സൗദി അരാംകോ)യും ബിപിസിഎല്ലിൽ നോട്ടമിട്ടിട്ടുണ്ട്‌.

ഇന്ത്യ ഗവൺമെന്റ്‌ 27.75 കോടിരൂപ ചെലവഴിച്ച് സ്ഥാപിച്ച ബിപിസിഎൽ ഇന്ന്, 3.38 ലക്ഷംകോടി രൂപയിലധികം വിറ്റുവരവും 7132 കോടിരൂപ ലാഭവുമുള്ള സ്ഥാപനമാണ്‌. 48,182 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളും നടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായസ്ഥാപനം കൂടിയാണ്‌. മഹാരത്ന പദവിയുമുണ്ട്‌.

1.3 ലക്ഷം കോടിരൂപ വിപണിമൂല്യമുള്ള ഈ സ്ഥാപനത്തിന്‌ കേന്ദ്രം കേവലം 60,000 കോടി രൂപയാണ്‌ വിലയിട്ടിരിക്കുന്നത്‌. വിൽപന രാജ്യത്തിന്റെ ഊർജസുരക്ഷയെയും ബാധിക്കും. കേരളത്തിന്റെ 5426 കോടിരൂപയുടെ വ്യവസായ സ്വപ്‌നപദ്ധതിയായ പെട്രോകെമിക്കൽ പാർക്കും ത്രിശങ്കുവിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News