തലശേരിയില്‍ 12 വയസുകാരനെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; രണ്ട് വീട്ടമ്മമാര്‍ക്കെതിരെ കേസ്

കണ്ണൂര്‍: പന്ത്രണ്ടു വയസുകാരനെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒരാഴ്ച മുമ്പ് തലശേരിക്ക് സമീപത്താണ് കേസിനാസ്പദമായ സംഭവം.

വീട്ടമ്മയായ യുവതിയും സുഹൃത്തായ മറ്റൊരു യുവതിയും ചേര്‍ന്ന് പന്ത്രണ്ട് വയസുകാരനെ വീഡിയോ കാണിക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോയി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതായി അറിയിച്ചതിനെതുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം പറയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News