ആര്‍ സി ഇ പി കരാര്‍ രാജ്യതാത്പര്യത്തിനും ജനതാത്പര്യത്തിനും എതിരാണെന്നും, ഈ കരാര്‍ പുനഃപരിശോധിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആര്‍സിഇപി പത്തംഗ ആസിയാന്‍ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവ ഉള്‍പ്പെടുന്ന സഖ്യമാണ്. 2020 ല്‍ ആര്‍സിഇപി ഒപ്പിടാനാണ് നീക്കം നടക്കുന്നത്. ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍, സര്‍ക്കാര്‍തല സംഭരണം, ബൗദ്ധികസ്വത്തവകാശം എന്നീ രംഗങ്ങളുള്‍പ്പെടുന്ന വലിയ സ്വതന്ത്ര വ്യാപാര മേഖലയായിരിക്കും ആര്‍സിഇപി.

ഇത് ആഗോള ജിഡിപി യുടെ 39 ശതമാനം വരുന്നതും ആഗോള വ്യാപാരത്തിന്റെ 30 ശതമാനം നടക്കുന്നതും, ആഗോള വിദേശ നിക്ഷേപത്തിന്റെ 26 ശതമാനം ഉള്ളതും ലോകത്തെ ജനങ്ങളില്‍ 45 ശതമാനവും വരുന്ന മേഖലയായിരിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടുകയോ, രാജ്യത്തെ വിവിധ രംഗങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കരാര്‍ ഒപ്പിട്ടാല്‍ ഉടന്‍ തന്നെ 28 ശതമാനം വസ്തുക്കളുടെ തീരുവ പൂജ്യത്തിലേക്കെത്തണം.

ആസിയാന്‍ രാജ്യങ്ങള്‍, ജപ്പാന്‍ എന്നിവയുമായുള്ള വ്യാപാരത്തിലെ 90 ശതമാനം ചരക്കുകളുടെയും തീരുവ ഇല്ലാതാക്കുന്നതിന് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ധമുണ്ട്. അതുപോലെ നിലവില്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഇല്ലാത്ത ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലെ 80 മുതല്‍ 86 ശതമാനം വസ്തുക്കളുടെ തീരുവ ഇല്ലാതാക്കണം എന്നതിനും സമ്മര്‍ദ്ദമേറുന്നു.

ഇതൊക്കെ അംഗീകരിക്കുകയാണെങ്കില്‍ വലിയ തിരിച്ചടിയുണ്ടാവും, വിശേഷിച്ച് കാര്‍ഷികമേഖലയ്ക്ക്. കേരളവുമായി ഉത്പാദന വ്യവസ്ഥയില്‍ ഏറെസമാനതകളുള്ള ശ്രീലങ്കയും ആസിയാന്‍ രാജ്യങ്ങളുമായും സ്വതന്ത്രവ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് കേരള സംസ്ഥാനത്തിന് ദോഷകരമായിരിക്കുമെന്ന് അന്നുതന്നെ ഉന്നയിക്കപ്പെട്ടതും പ്രതിഷേധം ഉയര്‍ന്നതുമാണ്.

ആസിയാന്‍ രാജ്യങ്ങളിലെ പ്രധാന ഉല്‍പന്നങ്ങളായ സ്വാഭാവിക റബ്ബര്‍, ഏലം, ഇഞ്ചി, കശുവണ്ടി, നാളികേരം, കൊപ്ര, വെളിച്ചെണ്ണ, മത്സ്യങ്ങള്‍ തുടങ്ങിയവ എക്‌സ്‌ക്യൂഷന്‍ ലിസ്റ്റെന്ന സംരക്ഷിത പട്ടികയിലാണുള്ളത്. എന്നാല്‍ ഇവയില്‍ പലതിന്റെയും സംസ്‌കരിച്ച ഉല്‍പന്നങ്ങള്‍ക്ക് തീരുവയില്ല. അതേപോലെ പാമോയിലും.

ചുരുക്കിപ്പറഞ്ഞാല്‍ കേരളം ഏതെല്ലാം മേഖലകളിലാണോ മേല്‍ക്കൈ നേടിയിട്ടുള്ളത് അതെല്ലാം തകരുന്നതരത്തില്‍ ആഭ്യന്തര വിപണിയിലേക്ക് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും സ്വതന്ത്രവ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ എത്തുന്നു. പ്പെട്ടു.