ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്നത് പതിവാക്കിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ യുവാക്കള്‍ പൊലീസ് പിടിയില്‍.

ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ എസ്‌കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുയും ചെയ്തുവന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലില്‍ വച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുന്നതിനുള്ള പദ്ധതിയൊരുക്കിയിരുന്നു.