കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ് കമ്മിറ്റി യോഗം കോട്ടയത്ത് തുടരുന്നു

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ് കമ്മിറ്റി യോഗം കോട്ടയത്ത് തുടരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ പരാജയമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. സ്ഥാനാർഥി നിർണയം മുതൽ പി ജെ ജോസഫ് നടത്തിയ നീക്കങ്ങളാണ് തോൽവിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.

ജോസ് കെ മാണിക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. ജോസഫിന് തക്കതായ മറുപടി നൽകാൻ ജോസ് കെ മാണി തയ്യാറായില്ല എന്നതായിരുന്നു പ്രധാന വിമർശനം. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് നടത്തിയ നീക്കത്തെ കുറിച്ചും ചർച്ച നടക്കും.

പിളർപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ കോടതി വിധി ഉടൻവരും എന്നിരിക്കെ ഈ വിഷയത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ആലോചിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News