നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പോലീസ് പിടിയില്‍. അഞ്ചൽ പടിഞ്ഞാറ്റിൻകര ആൻസി ഭവനിൽ ഹാരിസ് എബ്രാഹാമാണ് പിടിയിലായത്.

കുട്ടി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ അറിക്കുകയായിരുന്നു. ചൈൽഡ് ലൈൻ കേസ് അഞ്ചൽ പോലീസിന് മാറിയതിനെ തുടർന്നാണ് ഹാരിസ് പിടിയിലായത്.

കഴിഞ്ഞ ഓണാവധിക്ക് ബന്ധുകൂടിയായ ഹാരിസിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. അഞ്ചൽ സി.ഐ. സി.എൽ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത ഇയാളെ ലൈംഗീക അതിക്രമം, പോക്സോ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു