കൈരളി ടിവിയിലൂടെ പ്രശസ്തമായ അശ്വമേധം പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ അവതരിപ്പിക്കുന്നു. നവംബര്‍ രണ്ടിനാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് പുസ്തകോത്സവ വേദിയില്‍ അശ്വമേധം അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ആദരിക്കപ്പെടുന്നത്.

ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ പുസ്തകോത്സവത്തിലെ ഔദ്യോഗിക പരിപാടികളില്‍ ഒന്നായാണ് അശ്വമേധം അരങ്ങേറുക. നവംബര്‍ രണ്ടിന് വൈകിട്ട് 4.30നാണ് ഷാര്‍ജ പുസ്തകോത്സവ വേദിയിലെ ബോള്‍ റൂമില്‍ അശ്വമേധത്തിനു തുടക്കം കുറിക്കുക. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി പരിപാടി വീക്ഷിക്കാനെത്തും.

മലയാളികള്‍ ഏറെ പങ്കെടുക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തിലെ പ്രധാന പരിപാടികളില്‍ ഒന്നാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം. വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടത്തുന്നത്.