‘രംഗോലി’ തപ്പി രാജ്യം; പണമിടപാട് നടത്താതെയും സ്റ്റാമ്പുകള്‍ ശേഖരിക്കാം; ഗൂഗിള്‍ പേ യില്‍ ദീപാവലി ആഘോഷം

ദീപാവലി ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം വിവിധ പണമിടപാട് ആപ്പുകളും. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ വെബ്സൈറ്റുകള്‍ മികച്ച ഓഫറുകളാണ് ദീപാവലി പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ തംരംഗമായിരിക്കുന്നത് ഇതൊന്നുമല്ല ഇന്ത്യ അലയുന്നത് പണമിടപാട് ആപ്പായ ഗൂഗിള്‍ പേ നല്‍കിയ ഓഫറിന് പിന്നാലെയാണ്.

ഗൂഗിള്‍ പേയില്‍ അഞ്ച് ദീപാവലി സ്റ്റാമ്പ് ശേഖരിച്ചാല്‍ 251 രൂപയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ദിയ, ജുംക, ഫ്ളവര്‍, ലാന്റേണ്‍, രംഗോലി എന്നിവയാണ് സ്റ്റാമ്പുകള്‍.

ഈ അഞ്ച് സ്റ്റാമ്പും ശേഖരിക്കുന്നതില്‍ വാപൃതരായി ഇരിക്കുകയാണ് ഇന്ത്യ. പലര്‍ക്കും ദിയ, ജുംക, ലാന്റേണ്‍ എന്നിവ ലഭിക്കുന്നുണ്ട്.

ഒരു ചെറിയ വിഭാഗത്തിന് ഫ്ളവറും ലഭിക്കുന്നുണ്ട്. കൂട്ടത്തിലെ പിടികിട്ടാപ്പുള്ളി രംഗോലിയാണ്. രംഗോലി അപൂര്‍വം പേര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളുവെന്നാണ് പരാതി.

ഈ അഞ്ച് സ്റ്റാമ്പുകള്‍ ശേഖരിച്ചാല്‍ ഉടനടി 251 രൂപ അക്കൗണ്ടില്‍ വീഴും എന്നത് മാത്രമല്ല ഓഫര്‍, ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കാനും അവസരമുണ്ട്.

പണമിടപാട് നടത്തുമ്പോഴാണ് സാധാരണഗതിയില്‍ ഗൂഗിള്‍ പേയില്‍ റിവാര്‍ഡുകള്‍ ലഭിക്കുക. അതും 150 രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകള്‍ക്ക്. എന്നാല്‍ ദീപവലി ഓഫറില്‍ 35 രൂപ മുതലുള്ള പണമിടപാടുകള്‍ക്ക് സ്റ്റാമ്പ് ലഭിക്കും.

പണമിടപാട് നടത്താതെയും സ്റ്റാമ്പ് ശേഖരിക്കാം. ആപ്ലിക്കേഷനിലുള്ള ദീപാവലി സ്‌കാനര്‍ ഉപയോഗിച്ച് ദീപത്തിന്റെയോ, രംഗോലിയുടെയോ ചിത്രം സ്‌കാന്‍ ചെയ്താല്‍ സ്റ്റാമ്പുകള്‍ ലഭിക്കും.

സ്‌കാനര്‍ നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമേ ലഭ്യമാകൂ. ഇതിന് പുറമെ ഒന്നില്‍ കൂടുതലുള്ള സ്റ്റാമ്പുകള്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവച്ചാലും സ്റ്റാമ്പുകള്‍ ലഭിക്കാം.

കൂട്ടത്തില്‍ രംഗോലിയും ഫ്ളവറും കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ചിലര്‍ ഇതിന് ‘പറ്റിപ്പ്’ പരിപാടിയായി മുദ്രകുത്തുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ശേഖരിച്ച് 251 രൂപ ലഭിച്ച ഭാഗ്യശാലികളുമുണ്ട്.

ലഭിക്കുന്ന പണത്തേക്കാള്‍ ഉപരി ഇന്ത്യക്കാര്‍ക്ക് ഈ സ്റ്റാമ്പ് കളക്ഷന്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News