വയലാറിന്‍റെ വിപ്ലവ മൊട്ടുകള്‍ക്ക് നാടിന്‍റെ സ്മരണാഞ്ജലി; സമാപന സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്തു

പുന്നപ്ര-വയലാര്‍ വാരാചരണത്തിന് സമാപനം കുറിച്ച് നടന്ന സമാപന സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു.

പൊതുസമ്മേളനത്തിൽ കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ഡോ. ടി എം തോമസ് ഐസക്‌, കെ ഇ ഇസ്‌മയിൽ, ജി സുധാകരൻ, ഇ ചന്ദ്രശേഖരൻ, തുടങ്ങിയവർ സംസാരിക്കും.

മാരാരിക്കുളം രക്തസാക്ഷികളുടെ സ്‌മരണകൾക്ക്‌ ശനിയാഴ്‌ച നാടൊന്നാകെ പ്രണാമമർപ്പിച്ചു. സമരസേനാനികളും രക്തസാക്ഷി കുടുംബാംഗങ്ങളുമടക്കമുള്ളവർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.

എസ്‌എൽപുരത്ത്‌ രക്തസാക്ഷിനഗറിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്‌തു.

തൊഴിലാളികളുടെ അവകാശങ്ങൾക്കും നാടിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി ജീവൻ സമർപ്പിച്ച രണധീരൻമാരുടെ ഓർമകൾ വയലാറിൽ ഞായറാഴ്‌ച ജ്വലിച്ചുയര്‍ന്നു.

വെടിയുണ്ടകളോട്‌ ഏറ്റുമുട്ടിയ നെഞ്ചൂക്കിന്റെയും കരുത്തിന്റെയും ഓർമകൾ പുതിയ പോരാട്ടങ്ങൾക്ക്‌ ഊർജമായി ഏറ്റുവാങ്ങാൻ നാടൊന്നാകെ വയലാറിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News