സിഡബ്ലുസി ചെയർമാൻ ‍വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് തെറ്റ്: മന്ത്രി കെകെ ശൈലജ

സിഡബ്ലുസി ചെയർമാൻ വളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് തെറ്റെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെയർമാൻ ആയ ശേഷം വക്കാലത്ത് ഒഴിഞ്ഞിരുന്നു. എന്നാലും ഇത്തരം കേസുകളിൽ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂ സി എടുക്കേണ്ടത് ‘ ഇത്തരം കേസിൽ ഹാജരാകുന്നവരെ ചെയർമാൻ ആക്കിയത് അന്വേഷിക്കണമെന്ന് ആരോഗ്യ മന്ത്രി.

കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. അവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

അന്വേഷണസംഘമാണോ പ്രോസിക്യൂഷനാണോ വീഴ്ചവരുത്തിയതെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനത്തെ സിപിഐ എം സ്വാഗതം ചെയ്യുന്നു.

വീഴ്ച കൂടാതെ കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും സിപിഐ എം പാലക്കാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News