വാളയാര്‍ കേസില്‍ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തും: എകെ ബാലന്‍

വാളയാർ കേസിൽ ആവശ്യമാണെങ്കിൽ തെളിവുകൾ ലഭിച്ചാൽ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലൻ.

ഡിഐജിയുടെ റിപ്പോർട്ടിന് ശേഷം നടപടിയെടുക്കുമെന്നും പ്രോസിക്യൂഷന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിയ്ക്കുമെന്നും എ കെ ബാലൻ പറഞ്ഞു.

വാളയാർ സംഭവത്തിൽ കുറ്റക്കാർക്ക് ശിക്ഷ ലഭിക്കുന്നതിനാവശ്യമായ നടപടിയുണ്ടാകണമെന്നും സമഗ്ര അന്വേഷണം നടത്തി സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ആവശ്യപ്പെട്ടു. കേസിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here