കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അധിക്ഷേവുമായി കെ സുധാകരനെ അനുകൂലിക്കുന്ന കെ എസ് ബ്രിഗേഡിയര്‍ വാട്ട്സ്ആപ് ഗ്രൂപ്പ്‌

നവംബര്‍ എട്ടിന് കെഎസ് ബ്രിഗേഡിയര്‍ ആഗോള സംഗമം എന്ന പേരില്‍ സ്വീകരണം നല്‍കുന്നുണ്ടെന്ന് ഫേസ് ബുക്കില്‍ അറിയിപ്പുണ്ട്.

എന്നാല്‍ ഇത്തരമൊരു പരിപാടിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു യുഎഇ യിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്കാസിന്റെ ഭാരവാഹികള്‍ പ്രതികരിച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് ആകുന്നതിനു മുന്‍പ് തന്നെ മുല്ലപ്പള്ളിക്കെതിരെ വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ വ്യാപകമായ പ്രചരണം നടന്നിരുന്നു.

കെ സുധാകരന്റെ സഹോദരി പുത്രനായ അജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മുല്ലപ്പള്ളിക്കെതിരെ പ്രചരണം നടന്നത്.

അജയ് കുമാറിന്റെ വോയിസ്‌ ക്ലിപ്പ്

വി എസ അച്ചുതാനന്ദനെതിരെ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി ഇട പെട്ടതിനെ തുടര്‍ന്ന്
മുല്ലപ്പള്ളിയെ ചെറ്റ എന്ന് വരെ വിളിച്ചായിരുന്നു വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരണം.

മുല്ലപ്പള്ളി രാമച്ചന്ദ്രനെതിരെ ഇങ്ങനെ നിരന്തരം അധിക്ഷേപകരമായ പ്രചാരണങ്ങള്‍ നടത്തുന്നതിനെ
തള്ളിപ്പറയാന്‍ കെ സുധാകരന്‍ മുന്നോട്ടു വന്നില്ല.

കെഎസ് ബ്രിഗേഡ് എന്ന കൂട്ടായ്മ പ്രവര്‍ത്തനം നടത്തുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിരുന്നു ഇങ്ങനെ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കേണ്ട എന്നായിരുന്നു തീരുമാനം.

ഇതിനിടയില്‍ ആണ് നവംബര്‍ എട്ടിന് ദുബായില്‍ കെ എസ് ബ്രിഗേഡ് എന്ന പേരില്‍ സുധാകരനെ അനുകൂലിക്കുന്നവര്‍ ആഗോള സംഗമം നടത്തുമെന്ന പ്രചരണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here