പതിനായിരത്തോളം മൺചിരാതുകൾ കൊണ്ട് മൺട്രോതുരുത്തിൽ ദീപകാഴ്ച ഒരുക്കി വാട്ട്സാപ്പ് കൂട്ടായ്മ

പതിനായിരത്തോളം മൺചിരാതുകൾ ദീപാവലി ദിനത്തിൽ തെളിച്ച് മൺട്രോതുരുത്തിൽ ദീപകാഴ്ച ഒരുക്കി.മൺട്രോതുരുത്തിൽ ഇത്തിരിനേരമെന്ന വാട്ട്സാപ്പ് കൂട്ടായ്മയാണ് മൺട്രോതുരുത്തിന്റെ ചന്തവും ദുഃഖവും ഒരുപോലെ ലോക ശ്രദ്ധയിൽ എത്തിക്കാൻ ദീപം തെളിച്ചത്.

ആഗോളതാപനത്തിൽ പെട്ട് മൺട്രോതുരുത്തിൽ നിന്ന് പലായനം ചെയ്തവരും അതിജീവനം പരീക്ഷിക്കുന്നവരുംപ്രായഭേദമന്യെ പ്രതീക്ഷയോടെ ചെരാതുകളിൽ ദീപം തെളിച്ചു. തെക്കൻ കാറ്റ് ഉയർത്തിയ ഭീഷണികളെ മൺട്രോതുരുത്തുകാർ ഒരുമയോടെ നേരിട്ടതോടെ ജലാശയങളിലും മണ്ണിലും പതിനായിരത്തോളം ദീപം തെളിഞ്ഞു.നറുക്കിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുമ്പങൾ വിളക്കിലേക്ക് അഗ്നി പകർന്നു.പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിനു ഉത്ഘാടനം ചെയ്തു.

പ്രകൃതിക്ക് അനുയോജ്യമായ വിനോദ സഞ്ചാര വികസനം, മാലിന്യ നിർമാർജനം, മത്സ്യസമ്പത്തിന്റെ സംരക്ഷണം, പരമ്പരാഗത കലാ സാംസ്കാരിക പൈതൃക സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട ‘മൺറോതുരുത്തിൽ ഇത്തിരി നേരം’ വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വിളക്ക് തെളിക്കൽ.

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ മൺറോതുരുത്തിനെ അടയാളപ്പെടുത്തുകയെന്ന ഉദ്യമമാണ് ഇത്തരമൊരു യുവ കൂട്ടായ്മക്ക് കാരണമായത്.അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിൽ ചിരാതുകൾ ഒഴുകി നടന്നപ്പോൾ സാക്ഷ്യം വഹിക്കാൻ ആയിരങൾ എത്തിയിരുന്നു.

ദീപക്കാഴ്ചക്ക് മുന്നോടിയായി ഗ്രാമീണ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും നടന്നു. സജിത്ത് ശിങ്കാരപ്പള്ളി, ബൈജൂ പ്രണവം, ജയൻ മൺറോ, ഡോ.കിഷോർ, ഹരിശങ്കർ, റോയ് ചാക്കോ, അപർണ്ണ, രഞ്ജു സജി എന്നിവരാണ് വാട്ട്സ്ആപ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here