തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം 60 മണിക്കൂര്‍ പിന്നിട്ടു. സമാന്തര കിണര്‍ നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെച്ചു. കുഴിക്കും തോറും കാഠിന്യമുള്ള പാറ കാണുന്നത് വെല്ലുവിളി. സമാന്തര കിണര്‍ നിര്‍മാണം ഉപേക്ഷിച്ചേക്കും.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു.പാറയില്ലാത്തിടത്ത് കിണര്‍ കുഴിക്കാനുള്ള സാധ്യത നോക്കുന്നു.ഇതിനായി മണ്ണ് പരിശോധിക്കാനും തീരുമാനം.വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്.
വീടിന് സമീപത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്.
എന്നാൽ സമാന്തരമായി കിണര് കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല് താഴ്ചയിലേക്ക് വീഴുകയായിരുന്നു.ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ചാണ് കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുക്കുന്നത്.
കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോഷം ആളിപ്പടരുകയാണ്.ഇത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇവിടെയുണ്ട്. ചീഫ് സെക്രട്ടറിയും അപകട സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.