കരമന കൂടത്തില്‍ വീട്ടിലെ മരണങ്ങള്‍; പൊലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

കരമനയിലെ കുടുംബങ്ങളുടെ മരണവും, അതിന് ശേഷം വിവാദമായ വില്‍പത്ര രജിസ്ട്രേഷനും അന്വേഷിക്കുന്ന പോലീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍.

മൃതദേഹങ്ങള്‍ ദഹിപ്പിച്ചതും, സാക്ഷികളുടെ അഭാവവും പോലീസിന് വെല്ലുവിളിയാകും. എന്നാല്‍ വില്‍പത്രം തയ്യാറാക്കിയതില്‍ അസ്വഭാവികതയുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമികനിഗമനം. വില്‍പത്രവും, മരണങ്ങളും തമ്മില്‍ എന്തെങ്കിലും തമ്മില്‍ ബന്ധം ഉണ്ടോ എന്ന് കണ്ടെത്തുകയാണ് പോലീസിന്‍റെ ആദ്യ ലക്ഷ്യം.

കരമനയിലെ ജയമാധവന്‍നായരുടെ മരണത്തിലും, അതിന് ശേഷം നടന്ന ഭൂമികൈമാറ്റങ്ങളിലും സമഗ്രാന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്.

2017 ല്‍ മരണപ്പെട്ട ജയമാധവന്‍നായരുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മുഖത്ത് ഏറ്റ മുറിവ് മരണകാരണമാണോ എന്ന് പരിശോധിക്കുക ഇനി അസാധ്യമാണ്.

മൃതദേഹം ഹിന്ദു ആചാരപ്രകാരം സംസ്കരിച്ചതിനാല്‍ പരിക്കുകള്‍ ശാസ്ത്രീയമായി ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ ക‍ഴിയാത്തത് പോലീസ് അന്വേഷണത്തെ ദുഷ്കരമാക്കുന്നു.ഇനിയുളള ഏക പിടിവളളി അന്തരികപരിശോധനഫലം മാത്രമാണ്.

എന്നാല്‍ ആന്തരികപരിശോധനാ ഫലത്തില്‍ വിഷാംശമോ മറ്റെന്തെങ്കിലും അസ്വാഭാവിക ഉണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുക. അസ്വാഭികമായ മണമോ മറ്റൊന്നും മൃതദേഹത്തില്‍ ഇല്ലയെന്ന് പോസ്റ്റ്മോര്‍ട്ടം സര്‍ജന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉളള നിലയക്ക് കെമിക്കല്‍ അനാലിസിസില്‍ വലിയ പ്രതീക്ഷവെച്ച് പുലര്‍ത്തുന്നില്‍ കാര്യമില്ല.

എന്നിരുന്നാലും മരണപ്പെട്ട ജയമാധവന്‍ നായരുടെ മരണത്തെ വിലയിരുത്തണമെങ്കില്‍ ആന്തരികപരിശോധനാഫലം അത്യന്താപേക്ഷിതമാണ്.

മാനസികരോഗമുളള ജയമാധവന്‍ നായര്‍ എ‍ഴുതിയ വില്‍പത്രത്തിന് നിയമപരമായി നിലനിള്‍പ്പ് ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ജയമാധവന്‍നായരെ ചികില്‍സിച്ച ഡോക്ടര്‍, വില്‍പത്രം തയ്യാറാക്കിയ ആധാരം എ‍ഴുത്തുകാരന്‍, വില്‍പത്രത്തില്‍ ഒപ്പിട്ട സാക്ഷികള്‍, എന്നീവരില്‍ നിന്ന് വിശദമായി മൊ‍ഴിയെടുത്തെങ്കില്‍ മാത്രമേ ഇതിന്‍റെ ചുരുളുകള്‍ അ‍ഴിക്കാനാവു. ഒപ്പം ജയമാധവന്‍നായരുടെ മെഡിക്കല്‍ രേഖകള്‍ കണ്ടെടുക്കണം.

വില്‍പത്രത്തിന്‍റെ സാധുത കോടതിയില്‍ മുന്‍പ് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ‍ഴിയാണ് തനിക്ക് ഈ സ്വത്തുകള്‍ കിട്ടിയതെന്നുമുളള രവീന്ദ്രന്‍നായരുടെ അവകാശവാദം സ്ഥീതികരിക്കണമങ്കില്‍ കോടതിയില്‍ അന്ന് നടന്ന വാദമുഖങ്ങളും അനുബന്ധരേഖകളും വിശദ പരിശോധനക്ക് വിധേയമാക്കണം .

കൂടത്തില്‍ കുടുംബവുമായി വര്‍ഷങ്ങളായി ബന്ധമില്ലാതിരുന്ന പരാതിക്കാര്‍ ഇപ്പോള്‍ പരാതിയുമായി വന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും നിക്ഷ്പ്ത താല്‍പര്യമുണ്ടോ എന്നും പോലീസിന് പരിശോധിക്കേണ്ടി വരും.

കേസന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വസ്തു ആവശ്യപ്പെട്ടു എന്ന രവീന്ദ്രന്‍നായരുടെ പരാതിയും ഇതിനോടൊപ്പം പോലീസിന് പരിശോധിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News