കൂടത്തായ്; ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൂടത്തായ് കൊലപാതക പരമ്പരയിൽ, ആൽഫൈൻ വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജോളിയുടെ അറസ്റ്റിന് കോടതി അനുമതി നൽകിയിരുന്നു. അടുത്ത ദിവസം ജോളിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി സി ഐ സാജു ജോസഫ് അറിയിച്ചു.

ആൽഫൈന് നൽകിയ ബ്രഡിൽ സയനൈഡ് പുരട്ടിയെന്ന് ജോളി നേരത്തെ മൊഴി നൽകിയിരുന്നു. ഈ കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അടുത്ത ദിവസങ്ങളിൽ നടക്കും. അതേസമയം സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ഈ കേസിൽ എം എസ് മാത്യുവിന്റെ അറസ്റ്റ് കോടതി കഴിഞ്ഞ ദിവസം അനുമതിയോടെ പോലീസ് രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here