വാളയാർ കേസ്; വിധി പരിശോധിച്ചശേഷം ഇടപെടുമെന്ന്‌ സാമൂഹിക നീതിവകുപ്പ്‌ മന്ത്രി കെ കെ ശൈലജ

വാളയാർ കേസിന്റെ വിധി പരിശോധിച്ചശേഷം ഇടപെടുമെന്ന്‌ സാമൂഹിക നീതിവകുപ്പ്‌ മന്ത്രി കെ കെ ശൈലജയും നിയമമന്ത്രി എ കെ ബാലനും വ്യക്തമാക്കി.

വാളയാർ കേസിന്റെ വിധി പകർപ്പ്‌ കണ്ട ശേഷം സാമൂഹിക നീതി വകുപ്പ് ഇടപെടുമെന്ന് കെ കെ ശൈലജ പറഞ്ഞു. വിധി പഠിച്ചശേഷമേ അന്വേഷണത്തിൽ വീഴ്ചയുണ്ടോയെന്ന് പറയാനാവൂ.

കുറ്റം ചെയ്‌തവരെ വെറുതെ വിടില്ല. പ്രതിഭാഗം അഭിഭാഷകനെ സിഡബ്ല്യൂസി ചെയർമാനാക്കിയത്‌ പരിശോധിക്കും. നിയമനത്തിന് മുമ്പ് കേസിന്റെ കാര്യം പരിശോധിച്ചിരുന്നു. പോക്സോ കേസുകൾ ഇനിയെടുക്കില്ലെന്ന്‌ ഉറപ്പുനൽകിയതാണെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.

ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെയും ഡിഐജിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം തീരുമാനിക്കുമെന്ന് മന്ത്രി എ കെ ബാലനും പറഞ്ഞു.

അന്വേഷണത്തിൽ അപാകത സംഭവിച്ചിട്ടുണ്ടോയെന്ന്‌ ഡിഐജി അന്വേഷിക്കും.സംഭവസ്ഥലം സന്ദർശിച്ചപ്പോള്‍തന്നെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന്‌ കണ്ട്‌ അന്വേഷണം ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് അന്വേഷണം നടന്നതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel