ദീപാവലി ആഘോഷം; ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം

ദീപാവലി ആഘോഷത്തിനു ശേഷം ദില്ലിയിലേയും നോയിഡയിലേയും വായു നിലവാരം അതീവ മോശമായി. ദില്ലിയിൽ വായു നിലവാര’സൂചിക 306ഉം നോയിഡയിൽ 356മാണ് ഇന്ന് രേഖപ്പെടുത്തിയത്.

അതേസമയം പടക്കങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതാണ് മലിനീകരണം അതി തീവ്രമാകാതിരിക്കാനുള്ള കാരണം. രോഹിണി-പഞ്ചാബ്ഭാഗ്, വാസിർ പൂർ, ജഹാൻഗീർപുരി എന്നിവടങ്ങളിലാണ് വായു മലിനീകരണം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

ഗുഡ്ഗാവ്, നെഹറു സ്റ്റേഡിയം എന്നിവടങ്ങളിൽ ഏറ്റവും കുറവ് മലിനീകരണം രേഖപ്പെടുത്തി. വായു മലിനീകരണത്തിന്റെ തോത് കുറക്കാൻ ദില്ലി സർക്കാറിന്റെ നടപടികളും പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News