നിയമസഭാ സമ്മേളനത്തിന് തുടക്കം; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭയുടെ 16-ാം സമ്മേളനത്തിന് തുടക്കമായി.

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് പേരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു.

വി.കെ പ്രശാന്ത് (വട്ടിയൂര്‍ക്കാവ്). കെ.യു ജനീഷ് കുമാര്‍ (കോന്നി), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍ ), ടി.ജെ.വിനോദ് (എറണാകുളം), എം സി.ഖമറുദീന്‍ (മഞ്ചേശ്വരം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച മാണി സി കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാലാ ഉള്‍പ്പെടെ ആറു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണിത്.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അംഗബലത്തില്‍ കാര്യമായ മാറ്റമുണ്ട്.

സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 91 എംഎല്‍എമാരായിരുന്നു എല്‍ഡിഎഫിനുണ്ടായിരുന്നത്. അത് 93 ആയി വര്‍ധിച്ചു. എന്നാല്‍, യുഡിഎഫ് അംഗസംഖ്യ 47ല്‍നിന്ന് 45 ആയി കുറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News