കോതമംഗലം; പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായക്കാര്‍ തടഞ്ഞു; സംഘര്‍ഷാവസ്ഥ

മാര്‍തോമ ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിക്കു സമീപം തടഞ്ഞു. നൂറു കണക്കിന് യാക്കോബായ വിശ്വാസികളാണ് പള്ളിപ്പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്.

കോടതി ഉത്തരവുപ്രകാരം പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാനെ അതിനനുവദിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിഭാഗം വഴങ്ങിയിട്ടില്ല.

റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. മെത്രാന്‍മാരായ തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പസ് എന്നിവരുടെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News