ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍: സായ്രാജ്-ചിരാഗ് സഖ്യം ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ്‍ ബിഡബ്ല്യുഎഫ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ കടന്നു.

സെമിഫൈനലില്‍ ജാപ്പനീസ് സഖ്യം ഹിരോയുകി എന്‍ഡോ-യുറ്റാ വാട്ടാമെബെ കൂട്ടുകെട്ടിനെ 21-11, 25-23ന് പരാജയപ്പെടുത്തി. ഫൈനലില്‍ ഇന്തോനേഷ്യക്കാരായ ഒന്നാം സീഡ് മാര്‍കസ് ഫെര്‍നാള്‍ഡി ജിഡിയോണിനെയും- കെവിന്‍ സഞ്ജയ സുകാമുലജോയെയും നേരിടും.

ഈ സീസണില്‍ മികച്ച ഫോമിലാണ് പതിനൊന്നാം റാങ്കുകാരായ സായ്രാജ്-ചിരാഗ് സഖ്യം. ആഗസ്തില്‍ തായ്ലന്‍ഡ് ഓപ്പണ്‍ കിരീടം നേടിയിരുന്നു. സെമിയില്‍ ആദ്യ ഗെയിം 15 മിനിറ്റില്‍ നേടി. രണ്ടാം ഗെയിമില്‍ ജാപ്പനീസ് സഖ്യം പൊരുതിക്കയറിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുമുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കാര്‍ക്ക് ജയിക്കാനായിരുന്നില്ല. ഇന്തോനേഷ്യന്‍ ഓപ്പണിലും ലോക ചാമ്പ്യന്‍ഷിപ്പിലും ജാപ്പനീസ് സഖ്യം വിജയിച്ചു.

ഫ്രഞ്ച് ഓപ്പണില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം നേരത്തെ പുറത്തായപ്പോഴാണ് സായ്രാജ്-ചിരാഗ് സഖ്യത്തിന്റെ നേട്ടം. പി വി സിന്ധു, സൈന നെഹ്വാള്‍, കിഡംബി ശ്രീകാന്ത്, പി കശ്യപ്, സമീര്‍വര്‍മ എന്നിവര്‍ സെമി കാണാതെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News