വൈക്കം വിശ്വന് ഇന്ന് 80-ാം പിറന്നാൾ; ആശംസകളുമായി പാർട്ടി പ്രവർത്തകരും

സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വന് ഇന്ന് എൺപതാം പിറന്നാൾ. പാർട്ടി പ്രവർത്തകരുടെയുടെയും അയൽവാസികളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്. ലളിതമായിരുന്നു ചടങ്ങുകൾ .

രാവിലെ എട്ടിന് കോട്ടയം കുടയംപടിയിലെ വീട്ടിൽ ഭാര്യ ഗീത ടീച്ചർക്കൊപ്പം കേക്ക് മുറിച്ചു. ആശംസകളുമായി എത്തിയവർക്ക് മധുരം നൽകി.

സി പി ഐ എം കോട്ടയം ജില്ലാ കമ്മറ്റിയംഗം അയ്മനം ബാബു, ഏറ്റുമാനൂർ ഏരിയാ സെക്രട്ടറി കെ എൻ വേണുഗോപാൽ, അയ്മനം ലോക്കൽ സെക്രട്ടറി ആർ പ്രമോദ് ചന്ദ്രൻ എന്നിവരും പിറന്നാൾ ആഘോഷത്തിനെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News