മലപ്പുറം എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റ് അപകടം; വിഷവാതകം ശ്വസിച്ച് മൂന്ന് പോര്‍ മരിച്ചു

മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ജോമോന്‍, ബീഹാര്‍ സ്വദേശി അജയ് എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്.

ഗുരുതരാവസ്ഥയില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉപ്പട സ്വദേശി വിനോദ് വൈകീട്ടോടെ മരിച്ചു. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് അപകടം ഉണ്ടായത്.

എടവണ്ണ പത്തപിരിയം സ്വദേശി സുലൈമാന്റെ ഉടമസ്ഥതിലുള്ളതാണ് പ്ലാന്റ്. റബ്ബര്‍ ഷീറ്റ് പ്രൊസസിംഗിനായി ഉണ്ടാക്കിയ പ്ലാന്റില്‍ ഉച്ചയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News