കൂടത്തില്‍ വീട്ടിലെ മരണങ്ങള്‍; മൃതദേഹങ്ങള്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കപ്പെട്ടു; സാക്ഷികളുടെ അഭാവം; പോലീസിന് വെല്ലുവിളികളേറെ

കരമനയിലെ കുടുംബങ്ങളുടെ മരണവും, വിവാദമായ വില്‍പത്ര രജിസ്‌ട്രേഷനും ,പോലീസിനെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍. മൃതദേഹങ്ങള്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കപ്പെട്ടതും, സാക്ഷികളുടെ അഭാവവും പോലീസിന് വെല്ലുവിളിയാകും. എന്നാല്‍ വില്‍പത്രം തയ്യാറാക്കിയതില്‍ അസ്വഭാവികതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

വില്‍പത്രവും, മരണങ്ങളും തമ്മില്‍ എന്തെങ്കിലും തമ്മില്‍ ബന്ധം ഉണ്ടോ എന്ന് കണ്ടെത്തുകയാണ് പോലീസിന്റെ ആദ്യ ലക്ഷ്യം.കരമനയിലെ ജയമാധവന്‍നായരുടെ മരണത്തിലും, അതിന് ശേഷം നടന്ന ഭൂമികൈമാറ്റങ്ങളിലും സമഗ്രാന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്.

2017 ല്‍ മരണപ്പെട്ട ജയമാധവന്‍നായരുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മുഖത്ത് ഏറ്റ മുറിവ് മരണകാരണമാണോ എന്ന് പരിശോധിക്കുക ഇനി അസാധ്യമാണ്. മൃതദേഹം ഹിന്ദു ആചാരപ്രകാരം സംസ്‌കരിച്ചതിനാല്‍ പരിക്കുകള്‍ ശാസ്ത്രീയമായി ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ കഴിയാത്തത് പോലീസ് അന്വേഷണത്തെ ദുഷ്‌കരമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here