കരമന കൂടത്തില്‍ ദുരൂഹ മരണങ്ങള്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കൂടത്തില്‍ ഉമാമന്ദിരം വീട്ടിലെ സ്വത്തുതട്ടിപ്പു സംബന്ധിച്ച കേസില്‍ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. ദുരൂഹമരണങ്ങള്‍ സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. ഏറ്റവുമൊടുവില്‍ മരിച്ച കുടുംബാംഗം ജയമാധവന്‍ നായരുടെ (62) പേരില്‍ വില്‍പത്രവും മറ്റും തയാറാക്കി സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്ന കേസില്‍, വില്‍പത്രത്തില്‍ സാക്ഷികളായി ഒപ്പിട്ടവരെയും വീട്ടുജോലിക്കാരെയും മറ്റും കരമന പൊലീസ് ചോദ്യം ചെയ്തു.

മാനസികാസ്വാസ്ഥ്യമുള്ള ജയമാധവന്‍ നായരുടെ പേരില്‍ വില്‍പത്രം തയാറാക്കി സ്വത്തു തട്ടിയെടുത്തുവെന്നും, തന്റെ മകന് അര്‍ഹതയുള്ള സ്വത്തു സംബന്ധിച്ചു കോടതിയില്‍ നല്‍കിയ കേസ് ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പാക്കിയെന്നും ഇദ്ദേഹത്തിന്റെ പിതൃസഹോദര പുത്രന്‍ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രസന്നകുമാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.

വീട്ടിലെ കാര്യസ്ഥനായിരുന്ന മണക്കാട് സ്വദേശി രവീന്ദ്രന്‍ നായര്‍, മകന്‍ അനില്‍ കുമാര്‍, രവീന്ദ്രന്‍ നായരുടെ സഹായി മണക്കാട് സ്വദേശി സഹദേവന്‍ എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കഴിഞ്ഞ 17 നാണ് കേസെടുത്തത്. കൂടത്തില്‍ തറവാടിന്റെ 30 കോടിയോളം രൂപയുടെ സ്വത്ത് കാര്യസ്ഥനു കൈമാറുന്നതായ വില്‍പത്രം വ്യാജമാണെന്നും മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം.2 ദുരൂഹ മരണങ്ങള്‍ ആദ്യം അന്വേഷിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News