കോട്ടയം കിടങ്ങൂരില്‍ പതിമൂന്നുകാരി പീഡനത്തിനിരയായതായി പരാതി; സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍

കോ​ട്ട​യം: കിടങ്ങൂരില്‍ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി. ര​ണ്ടു വ​ർ​ഷ​മാ​യി അ​ഞ്ചു പേ​ർ ചേ​ർ​ന്ന് 13 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

കുട്ടിയുടെ അസ്വാഭാവികപെരുമാറ്റം മനസിലാക്കിയ ബന്ധു കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോളാണ് പീഡനവിവരം കുട്ടി പറഞ്ഞത്.

കുട്ടിയെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുവന്നപ്പോൾ ഡോക്ടറിനോട് കൗൺസിലിങ്ങിൽ താൻ നേരിട്ട അതിക്രമം പെൺകുട്ടി തുറന്നു പറഞ്ഞു.

ഇതോടെയാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേരെ കസ്റ്റഡിയിൽ എടുത്തു.

ദേ​വ​സ്യ, റെ​ജി, ജോ​ബി, നാ​ഗ​പ്പ​ൻ എ​ന്നി​വ​രെ കി​ട​ങ്ങൂ​ർ പോ​ലീ​സാണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. മ​റ്റൊ​രു പ്ര​തി ബെ​ന്നി ഒ​ളി​വി​ലാ​ണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News