മുന്തിരി മൊഞ്ചനിലെ “എല്ലാമേ പൊല്ലാപ്പ്” എന്ന ടീസർ ഗാനം വീട്ടമ്മമാർക്കിടയിൽ തരംഗമാവുന്നു. ഗാനം അതീവ ഹൃദ്യം എന്നാണ് എല്ലാവരും ഒറ്റവാക്കിൽ പറയുന്നത്.

‘പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന’ എന്ന ഗാനത്തിന് ശേഷം വർഷങ്ങൾക്കു ശേഷം ദേവതയ്ക്കു തുല്യമായി ഭാര്യയെ വർണ്ണിക്കുന്ന ഗാനം കൂടിയാണിത്.

പാലാരിവട്ടത്തെ പുട്ട്‌ ഹിറ്റാക്കിയ മനു ഗോപാൽ ആണ് ഗാനം എഴുതിയത്. സംഗീതം വിജിത് നമ്പ്യാർ. ഈ സിനിമയിൽ ഇറങ്ങിയ ആദ്യ രണ്ടു ഗാനങ്ങളും (ഓർക്കുന്നു ഞാനാ, പതിയെ ഇതൾ വിടരും) ഇപ്പോൾ തന്നെ സംഗീത പ്രേമികൾ ആവേശത്തോടെയാണ് ഈ ഗാനങ്ങളെ എതിരേറ്റത് കൂടാതെ ഹിറ്റചാർട്ടിൽ ഇടം നേടുകയും ചെയ്തു.

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ ഡിസംബർ 6 ന് തിയറ്ററുകളിലെത്തുകയാണ്.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

മൂവി ഫാക്ടറിയുടെ ബാനറിലാണ് വിതരണം നിര്‍വഹിക്കുന്നത്. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവൻ, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാർ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിജിത് നമ്പ്യാർ തന്നെ സംഗീതമൊരുക്കുന്നു.