കൂടത്തായി കൊലപാതകം: ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൂടത്തായ് കൊലപാതക പരമ്പരയിലെ, ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടേയും സിലി വധക്കേസില്‍ മാത്യുവിന്റെയും കസ്റ്റഡി അപേക്ഷകള്‍ പൊലീസ് നാളെ സമര്‍പ്പിക്കും.

താമരശേരി കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ നല്‍കുക. അതേസമയം സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി. പൊന്നാമറ്റം വീട്ടിലെ വേലക്കാരി അന്നമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി സി ഐ സാജു ജോസഫ് കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആല്‍ഫൈന് നല്‍കിയ ബ്രഡ്ഡില്‍ സയനൈഡ് പുരട്ടിയെന്ന് ജോളി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഷാജുവിന്റെ മകന്റെ മൊഴിയും ജോളിക്കെതിരാണ്. ആല്‍ഫൈന്‍ കൊല്ലപ്പെട്ട കേസില്‍ ഷാജുവിനേയും പിതാവ് സഖറിയാസിനേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും.

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടേയും സിലി വധക്കേസില്‍ മാത്യുവിന്റെയും കസ്റ്റഡി അപേക്ഷകള്‍ പൊലീസ് നാളെ സമര്‍പ്പിക്കും. താമരശേരി കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ നല്‍കുക. പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും അടുത്ത ദിവസങ്ങളില്‍ നടക്കും. സിലി വധക്കേസില്‍ എം എസ് മാത്യുവിന്റെ അറസ്റ്റ് കോടതി അനുമതിയോടെ കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.

വടകര കോസ്റ്റല്‍ സി ഐ, ബി.കെ സിജുവിനാണ് അന്വേഷണ ചുമതല. സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റി. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കൊലപാത പരമ്പരയുമായി ബന്ധപ്പെട്ട് പൊന്നാമറ്റം വീട്ടിലെ ജോലിക്കാരി അന്നമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പൊന്നാമറ്റം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരുടെ മൊഴിയെടുത്തത്. ടോം തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ബാങ്കുകളില്‍ പരിശോധന നടത്തി. ഓമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കൂടത്തായി ശാഖ, ഐ സി ഐ സി ഐ താമരശ്ശേരി ബ്രാഞ്ച് എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News