സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പാര്‍ടി സ്‌കൂള്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ നാളെ ആരംഭിക്കുന്ന പാര്‍ടി സ്‌കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും.

അടുത്ത മാസം 4 വരെയാണ് ക്‌ളാസ്സുകള്‍. പുതിയ കാലഘട്ടത്തെ മാര്‍ക്‌സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിനുള്ള ശേഷി പാര്‍ടി അംഗങ്ങളില്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്‌ളാസ്സ് സംഘടിപ്പിക്കുന്നതെന്ന് സിപിഐഎഎം കേന്ദ്രകമ്മറ്റിയംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്‌ളാസ്സുകള്‍ നയിക്കും.