സിഐടിയു കോട്ടയം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

സിഐടിയു കോട്ടയം ജില്ലാ സമ്മേളനത്തിന് കാഞ്ഞിരപ്പള്ളിയില്‍ പ്രൗഢോജ്വല തുടക്കം.കെ എം എ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എളമരം കരീം ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ് എളമരം കരീം പറഞ്ഞു.

പാറത്തോട് പി ഐ ഷുക്കൂര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ദീപ ശിഖാ പ്രയാണത്തെ തുടര്‍ന്നായിരുന്നു സി ഐ ടി യു കോട്ടയം ജില്ലാ സമ്മേളനത്തിന് കെ എം എ ഹാളില്‍ ഔദ്യോഗിക തുടക്കമായത്. വി ആര്‍ ഭാസ്‌ക്കരന്‍നഗറില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എളമരം കരീം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പോരാടേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് വി പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ ജെ തോമസ്, കെ പി മേരി പി ജെ അജയകുമാര്‍, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 419 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച്ച തൊഴിലാളികളുടെ പ്രകടനത്തിന് ശേഷം ചേരുന്ന പൊതുസമ്മേളനത്തോടെ സമ്മേളന നടപടികള്‍ക്ക് സമാപനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News