രഞ്ജി ബ്രദേര്‍സ്, കാര്‍ണിവല്‍ സിനിമാസ് സിംഗപ്പൂര്‍ എന്നീ ബാനറില്‍ റബ്ബിന്‍ രഞ്ജിയും, എബി തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സെല്ലിങ് ഡ്രീംസ്’ എന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. പൂര്‍ണമായും ഉക്രൈനിലും അമേരിക്കയിലും ഷൂട്ട് ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

വെറുമൊരു മ്യൂസിക് വീഡിയോ എന്നതിലുപരി സൗണ്ട് ഡിസൈനിങ് വളരെ പ്രധാനം നല്‍കിയിരിക്കുന്നു. അരുണ്‍ മോഹന്‍ ആണ് ഡിറക്ഷന്‍ സിനിമാട്ടോഗ്രാഫ്യ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്, സൗണ്ട് ഡിസൈന്‍ അരുണ്‍ പി.എ ചെയ്തിരിക്കുന്നു, നൈജീരിയയില്‍ നിന്നുള്ള ഗബ്രീല്‍ അനമാന്, കെയ്ത്തി, ഇറോക് എന്നിവര്‍ പാടിയിരിക്കുന്നു, സംഗീതം ഫിഫ്റ്റി വിങ്ക് & ഡിഡ്ക്കര്‍.

സ്വപ്നങ്ങള്‍ ഇല്ലാത്തവരായി ആരുമുണ്ടാവില്ല, എന്നാല്‍ ജീവിത സാഹചര്യം, പണം, കുടുംബക്കാര്‍,സമൂഹം പുറകോട്ടു വലിക്കുമ്പോള്‍ സ്വന്തം ആഗ്രഹങ്ങള്‍ വേണ്ടാന്ന് വെക്കുന്നവരാണ് നമ്മളില്‍ പലരും, തങ്ങള്‍ക്കു സാദിക്കാതെപോയ ആഗ്രഹങ്ങള്‍ തന്റെ മക്കളിലൂടെ സാധിക്കണം എന്നെ കരുതുന്ന മാതാപിതാക്കള്‍ നമുക്ക് പരിചിതമാണ്,

തീവ്രമായ ഒരാഗ്രഹത്തിനായി ഒരു ലക്ഷ്യത്തിനായി കഷ്ട്ടപെടുന്നുണ്ടെങ്കില്‍ അത് നിങ്ങളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും, അത് ഇന്നോ നാളെയോ വരഷങ്ങള്‍ കഴിഞ്ഞാലും വന്നില്ലെന്നിരിക്കാം, പക്ഷെ അത് വരുക തന്നെ ചെയ്യും, സെല്ലിങ് ഡ്രീംസ് എന്ന ഇ മ്യൂസിക് ആല്‍ബവും വിരല്‍ ചുണ്ടുന്നതും ഇതുതന്നെയാണ്.