വാളയാര്‍ കേസ്: സിഡബ്ല്യുസി ചെയര്‍മാനെ മാറ്റി

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പീഡനത്തിനിരയായ ശേഷം കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് എന്‍ രാജേഷിനെ സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി.

സിഡബ്ലുസി ചെയർമാൻ വളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് തെറ്റെന്നും ഈ കാര്യം അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ സാമൂഹ്യ സുരക്ഷാ മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഇന്നലെ പ്രതികരിച്ചിരുന്നു

ചെയർമാൻ ആയ ശേഷം വക്കാലത്ത് ഒഴിഞ്ഞിരുന്നു. എന്നാലും ഇത്തരം കേസുകളിൽ ഹാജരാവാത്ത ആളുകളെയാണ് സിഡബ്ല്യൂ സി എടുക്കേണ്ടത് ‘ ഇത്തരം കേസിൽ ഹാജരാകുന്നവരെ ചെയർമാൻ ആക്കിയത് അന്വേഷിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel