വാളയാര്‍: ഇളയ കുട്ടിയുടേത് ആത്മഹത്യയല്ല; കൊലപാതകമാണെന്ന് അച്ഛന്‍

വാളയാര്‍ പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അച്ഛന്‍. അന്ന് തന്നെ ഇക്കാര്യത്തില്‍ സംശയമുന്നയിച്ചിരുന്നെങ്കിലും പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നും പിതാവ്. വാളയാര്‍ പ്രതികള്‍ക്ക് സി പി ഐ എമ്മുമായി ബന്ധമില്ലെന്നും വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു.

13 വയസ്സുകാരിയായ പെണ്‍കുട്ടിയെ 2017 ജനുവരി 13നും ഒന്‍പതു വയസ്സുകാരിയായ സഹോദരിയെ മാര്‍ച്ച് 4 നുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുറിയില്‍ വളരെ ഉയരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് 9 വയസ്സുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. അന്ന് തന്നെ കൊലപാതകമാണെന്ന സംശയം പ്രകടിച്ചിരുന്നെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് പിതാവ് പറഞ്ഞു.

രണ്ട് സംഭവത്തിലും അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് വാളയാര്‍ എസ് ഐക്കെതിരെ നടപടിയെടുത്തിരുന്നു. അതേസമയം വാളയാര്‍ പ്രതികള്‍ക്ക് പാര്‍ടിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും തുടക്കം മുതല്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ശക്തമായ നിലപാടെടുത്ത പാര്‍ടിയാണ് സി പി ഐഎമ്മന്ന് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു

പ്രതികളിലൊരാള്‍ ഏതോ സമയത്ത് കൂടെ നിന്നെടുത്ത ചിത്രമുപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി പി ഐ എം ജില്ലാ കമ്മറ്റി അംഗം നിധിന്‍ കണിച്ചേരി വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കേസ് ഡയറി പരിശോധിച്ച് ഡിഐജി പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. പ്രോസിക്യൂഷന് വീഴ്ച വന്നോയെന്ന കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News