ഉപതെരഞ്ഞടുപ്പില്‍ പ്രതിപക്ഷം രാഷ്ട്രീയം പറഞ്ഞില്ല; മറ്റ് ചിലരെ മാനേജ്‌ചെയ്താല്‍ ജയിക്കാമെന്ന് കരുതിയ യുഡിഎഫിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാതെ മറ്റ് ചിലരെ മാനേജ്‌ചെയ്താല്‍ ജയിക്കാം എന്ന് കരുതിയ യുഡിഎഫിന് ഏറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി. ആരുടേയും കളളികളില്‍ ഇടാവുന്ന കരുക്കളല്ല ജനങ്ങളെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായും മുഖ്യമന്ത്രി. വിജയിച്ച് എംഎല്‍എമാര്‍ക്ക് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

വിജയികളായ എല്‍ഡിഎഫ് എംഎല്‍എമാരായ വികെ പ്രശാന്ത്, ജനീഷ്‌കുമാര്‍ ,മാണി സി കാപ്പന്‍ എന്നീവര്‍ക്ക് തിരുവനന്തപുരം ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

ഉപതെരഞ്ഞടുപ്പില്‍ രാഷ്ടീയം പറയാനല്ല പ്രതിപക്ഷം ശ്രമിച്ചത്, മറ്റ് ചിലരെ മാനേജ്‌ചെയ്യാനായിരുന്നു അവരുടെ ശ്രമം , രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന പ്രചരണം നടത്തി ലോകസഭ തിരഞ്ഞെടുപ്പ് വിജയിച്ചത് പോലെയല്ല ഉപതെരഞ്ഞെടുപ്പെന്ന് ഇപ്പോള്‍ അവര്‍ക്ക് ബോധ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടി ചന്തയല്ലെന്ന് നേതാക്കള്‍ പറയുന്നു, ചന്തയേക്കാള്‍ താഴ്ന്ന അവസ്ഥയാണ് അതിലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഈ ശൈഥില്യം ഇനി വര്‍ദ്ധിക്കുകയേയുളളു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്‍ഡിഎഫിന്റെ സീറ്റ് നിലയും വോട്ട് നിലയും 2016 നെ അപേക്ഷിച്ച് ഉയര്‍ന്നു. ആരുടെയെങ്കിലും കളളികളില്‍ ഇടാവുന്ന കരുക്കളല്ല ജനങ്ങളെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിലസാമുദായിക നേതാക്കന്‍മാര്‍ക്ക് വിവേകം വന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിഹസിച്ചു. വിജിയികളായ എംഎല്‍എമാര്‍ക്ക് എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel