വാളയാര്‍ കേസില്‍ വീണ്ടും അന്വേഷണമോ സിബിഐയോ ആകാം;വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും; മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന് സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പൊലീസിനോ പ്രോസിക്യൂഷനോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. കേസില്‍ അപ്പീല്‍ നല്‍കുമെന്നും തുടര്‍നടപടികള്‍ക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാറില്‍ കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ കോടതി പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ ഷാഫി പറമ്പില്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത് നിര്‍ഭാഗ്യകരമാണ്. പ്രതീക്ഷയ്ക്ക് വിപരീതമായ വിധിയാണുണ്ടായത്. ഇത് ഗൗരവതരമാണ്. മനഃസാക്ഷിയെ ഞെട്ടിച്ചതാണ് രണ്ട് കുട്ടികളുടെ ദാരുണമരണം. അവര്‍ക്ക് മരണാനന്തരം നീതി ലഭിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇരയാക്കപ്പെടുന്നവരുടെ പക്ഷത്താണ് സര്‍ക്കാര്‍. രാഷ്ട്രീയമോ ഭരണ പ്രതിപക്ഷ പരിഗണനയോ ഇക്കാര്യത്തില്‍ ഇല്ല. മനുഷ്യത്വവും നീതിയും പരിഗണിച്ചായിരിക്കും തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News