യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പുനഃസംഘടനയില്‍ ഗ്രൂപ്പിസത്തിനെതിരെ യുവനേതാക്കള്‍; നിര്‍ദേശം തള്ളി കൊടിക്കുന്നില്‍ സുരേഷ്‌

യൂത്ത്കോൺഗ്രസ്, കെ.എസ്.യു.പുനഃസംഘടനയിൽ ഗ്രൂപ് സമവാക്യമല്ല തെരഞ്ഞെടുപ്പ് വേണമെന്ന സി.ആർ.മഹേഷിന്റേയും,മാത്യുകുഴൽനാടന്റേയും ആവശ്യം തള്ളി കൊടിക്കുന്നിൽ സുരേഷ് എം.പി.

ഗ്രൂപ് വീതംവെക്കലിനെ പിന്തുണച്ച കൊടിക്കുന്നിൽസുരേഷ് ഏതു പാർട്ടിയിലാണ് ഗ്രൂപ് വീതംവെപ്പ് ഇല്ലാത്തതെന്നും ചോദിച്ചു.

തുറക്കാത്ത കടയിൽ ആളുവരില്ലെന്ന ഉപമയോടെയാണ് സി.ആർ.മഹേഷ് സംഘടനാ സംവിധാനമില്ലാത്ത യൂത്ത്കോൺഗ്രസിന്റെ അവസ്ഥയെകുറിച്ച് ഫെയിസ്ബുക്കിൽ കുറിച്ചത്.

ഒരു യോഗംപോലും ചേരാൻ കഴിയുന്നില്ല ഗ്രൂപ് സമവാക്യമാണ് ഈ അവസ്ഥയ്ക്കു കാരണം. ഇനിയെങ്കിലും സംഘടനാതെരഞ്ഞെടുപ്പ് നടത്തി യൂത്ത്കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന സിആർമഹേഷിന്റേയും മാത്യുകുഴൽനാടന്റേയും മുന്നറിയിപ്പിനെ തള്ളിയ കൊടികുന്നിൽ സുരേഷ് യൂത്ത്കോൺഗ്രസ് പുനഃസംഘടന ഗ്രൂപ് സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ മതിയെന്ന് തീർത്തു പറഞ്ഞു.

സംഘടനാതെരഞ്ഞെടുപ്പിനെക്കാൾ നല്ലത് നോമിനേഷൻ തന്നെ, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ അത് സംഘർഷത്തിലേക്കുനീങുമെന്നും കൊടികുന്നിൽ സുരേഷ് ന്യായീകരിച്ചു.

തെരഞ്ഞെടുപ്പ് കാലത്തെ സംഘടനാപ്രവർത്തനത്തിൽ നിന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് യൂത്ത് കോൺഗ്രസിനെ മാറ്റാൻ ഗ്രൂപ് സമവാക്യമല്ല, സംഘടനാതെരഞ്ഞെടുപ്പിലൂടെ അർഹതയുള്ളവരെ കണ്ടെത്തി ചുമതല ഏൽപ്പിക്കണമെന്ന യൂത്ത്കോൺഗ്രസ് നിർദ്ദേശത്തെയാണ് കൊടികുന്നിൽ തിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News