ആർസിഇപി; സാമ്പത്തിക പരമാധികാരം കവരാനുള്ള നിശബ്ദ ശ്രമം; ഒരുമിച്ച് സ്വരമുയർത്തണം; മുഖ്യമന്ത്രി

ആർസിഇപി കരാറിനെതിരെ ഇനിയും ഉച്ചത്തിൽ ഒരുമിച്ച് സ്വരമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പരമാധികാരം കവരാനുള്ള നിശബ്ദ ശ്രമമാണ് നടക്കുന്നത്. ആസിയാൻ കരാറിനെക്കാൾഗുരുതരമായ പ്രത്യാഘാതമാണ് ആർസിഇപി കരാർ ഉണ്ടാക്കുകയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരാറിന്‍റെ വിശദാംശങ്ങൾ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആർസിഇപി കരാറും കേര‍ളവും എന്ന കൺവെൻഷനിലാണ് ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ കരാറിനെതിനെ ഒരെ സ്വരമുയർന്നത്. കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്ന കരാറും അതിലെ നയങ്ങളും കർഷക ആത്മഹത്യ കൂട്ടാനെ സഹായിക്കൂവെന്ന് കണവെൻഷൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ ഇനിയും ഉച്ചത്തിൽ ഒരുമിച്ച് സ്വരമുയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്ത് കൊണ്ട് പാർലമെന്‍റിൽ കരാറിനെ കുറിച്ച് പാർലമെന്‍റ് ചർച്ച ചെയ്യുന്നില്ല. ജനതാത്പര്യം ഉയർത്തിപ്പിടിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിലവിൽ പ്രതിസന്ധി നേരിടുന്ന കാർഷിക വൃത്തിക്ക് കരാർ വലിയ ആഘാതമാകും.ആസിയാൻ കരാർ നാണ്യവിളകളെയാണ് ബാധിച്ചതെങ്കിൽ ആർസിഇപി കൃഷി, പാൽ, മത്സ്യം എന്നീ മേഖലകളിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും സേവന മേഖലയിലെ വളർച്ചയിലൂടെ കാർഷിക മേഖലയുടെ തകർച്ച പരിഹരിക്കാൻ കഴിയില്ലെന്നും കൺവെൻഷൻ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here