വാളയാറിലെ കുട്ടികൾക്ക് നീതി വേണം; ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ

വാളയാറിലെ കുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് നടൻ സന്തോഷ് കീഴാറ്റൂരിന്റെ തെരുവ് നാടകം.കണ്ണൂർ റെയിൽവേ സ്റ്റേഷൻ മുതൽ പഴയ ബസ്സ്റ്റാൻഡ് പരിസരം വരെയാണ് ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ ജനങ്ങളോട് സംവദിച്ചത്.

മക്കളെ നഷ്ടപ്പെട്ട അമ്മയായി വേഷമിട്ടാണ് നടൻ സന്തോഷ് കീഴാറ്റൂർ വാളയാറിലെ കുട്ടികൾക്ക് വേണ്ടി ശബ്ദമുയർത്തിയത്.
കുഞ്ഞുടുപ്പുകളുമായി നീതി തേടി അലയുന്ന മാതൃ വിലാപം കാഴ്ചക്കാർക്കും നൊമ്പരമായി.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ മുതൽ പഴയ ബസ്സ്റ്റാൻഡ് പരിസരം വരെയാണ് ഏകാംഗ നാടകവുമായി സന്തോഷ് കീഴാറ്റൂർ ജനങ്ങളിലേക്ക് ഇറങ്ങിയത്.വാളയാറിലെ കുട്ടികളുടെ കുടുംബത്തിന് പ്പമായിരിക്കണം കേരളത്തിന്റെ പൊതു മനഃസാക്ഷിയെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

നീതി നിഷേധം ഉണ്ടാകുമ്പോൾ ശബ്ദം ഉയർത്തേണ്ടത് കലാകാരന്റെ കടമയാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് സന്തോഷ് കീഴാറ്റൂരിന്റെ തെരുവ് നാടകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News