താനൂര്‍ കൊലപാതകം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ആരേയും സംരക്ഷിക്കില്ല, മുഖം നോക്കാതെ നടപടി

തിരുവനന്തപുരം: താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതികളില്‍ ഒരാളുടെ സഹോദരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ ഗൗരവായി തന്നെ കാണുന്നു. നാട്ടില്‍ സമാധാന അന്തരീക്ഷം വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം. സമാധാന ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താനൂര്‍ കൊലപാതകം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News