കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൊലപാതകക്കേസില്‍ അറസ്റ്റില്‍

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കൊലപാതകക്കേസില്‍ അറസ്റ്റില്‍.

ചേമ്പിന്‍കാട് കോളനി നിവാസി ദിലീപ് കുമാര്‍ (66) എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സ്റ്റാന്‍ലി ജോസഫ് ആണ് അറസ്റ്റിലായത്.

23ന് രാത്രി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്താണ് കൊലപാതകം നടന്നത്.

സ്റ്റാന്‍ലിയും ദിലീപും പള്ളികളില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടു ജീവിക്കുകയായിരുന്നെന്നും സംഭാവന കിട്ടിയ പണം വീതം വെയ്ക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ദിലീപിനെ സ്റ്റാന്‍ലി കുത്തിക്കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സ്റ്റാന്‍ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News