തിരുവനന്തപുരം: ട്രാന്‍സ് ഗ്രിഡ് പദ്ധതി കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതെന്ന് വൈദ്യുത മന്ത്രി എം.എം മണി.
ഒരു തരത്തിലുമുള്ള ക്രമക്കേടും പദ്ധതിയില്‍ ഇല്ല. പദ്ധതി ശാസ്ത്രീയ അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ അഴിമതി ആരോപണം രേഖാമൂലം നല്‍കിയാല്‍ അന്വേഷിക്കാമെന്ന് ചോദ്യോത്തര വേളയില്‍ മന്ത്രിയും മറുപടി നല്‍കി.
ട്രാന്‍സ് ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചയ്ക്ക് തന്നെയാണ് ചോദ്യോത്തര വേള വേദിയായത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതില്‍ മുഖ്യമന്ത്രിക്കും മന്ത്രിക്കും ഒരു കാര്യവുമില്ലെന്നും വൈദ്യുത മന്ത്രി എം.എം മണി മറുപടി നല്‍കി.
എന്നാല്‍ പദ്ധതി ശാസ്ത്രീയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ.എം എബ്രഹാമിന്റെ ഉത്തരവ് ബാധകമല്ലെന്ന മന്ത്രിയുടെ മറുപടി സഭയെ തെറ്റിധരിപ്പിക്കലാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ഇബിക്ക് ബാധകമായ ഉത്തരവ് കെ.എം എബ്രഹാം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.