കോഴിക്കോട്: ആല്‍ഫൈന്‍ കൊലപാതക കേസില്‍ ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി.

അതേസമയം, ജോളിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യം അനാവശ്യമാണെന്ന് ജോളിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. രണ്ടു തവണ കസ്റ്റഡിയില്‍ നല്‍കി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയില്ല.

കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ തവണ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ അതുണ്ടായില്ല. എല്ലാ കേസുകളും ജോളിയുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നെന്നും ജോളിയുടെ അഭിഭാഷകന്‍ വാദിച്ചു.

ഇതിനിടെ, സിലി കൊലപാതക കേസില്‍ മാത്യുവിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.